17 കാരനെ വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടു പോയി, ലൈംഗികമായി പീഡിപ്പിച്ചു. 23 കാരിയായ യുവതി പോക്സോ കേസില്‍ അറസ്റ്റില്‍

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗിക ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. അനന്ത് ജില്ലാ സ്വദേശിയായ 17കാരനെ പീഡിപ്പിച്ച കേസിലാണ് 23 കാരിയായ യുവതിയെ പോക്സോ നിയമപ്രകാരം കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ മെയ് 25 മുതല്‍ ആണ്‍കുട്ടിയെ കാണാതായിരുന്നു. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തട്ടിക്കൊണ്ടു പോകലിന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കാണാതായി രണ്ട് ആഴ്ച പിന്നിട്ട ശേഷമാണ് സൂറത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തുന്നത്. അവിടെ യുവതിക്കൊപ്പമായിരുന്ന കുട്ടിയെ പൊലീസ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവതി ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പോലീസ് നല്‍കുന്ന വിവരം. കുട്ടിയെ ഇവര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നും പൊലീസ് പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടു വന്ന് ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയ കുറ്റത്തിന് പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *