പ്രണയം നിരസിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം​; യുവാവ്​ അറസ്​റ്റില്‍

റാ​ന്നി: പ്ര​ണ​യം നി​ര​സി​ച്ച​തി​ന് പെ​ണ്‍കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം. എ​രു​മേ​ലി ച​ര​ള സ്വ​ദേ​ശി ഓ​ലി​യ്ക്ക​പ്ലാ​വി​ല്‍ ആ​ഷി​ഖ് അ​ഷ്റ​ഫി​നെ (26)യാണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെയ്തത് .ര​ണ്ടു​വ​ര്‍ഷ​ത്തോ​ള​മാ​യി ഇ​വ​ര്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. 23കാ​രി​യാ​യ വെ​ണ്‍​കു​റി​ഞ്ഞി സ്വ​ദേ​ശി​നി​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പെ​ണ്‍കു​ട്ടി​യെ​യും മാ​താ​വി​നെ​യും മ​ര്‍​ദി​ച്ചു.

യു​വാ​വി‍െന്‍റ സ്വ​ഭാ​വ​ദൂ​ഷ്യ​ത്തെ തു​ട​ര്‍ന്ന് പ്ര​ണ​യ​ത്തി​ല്‍നി​ന്ന്​ പെ​ണ്‍കു​ട്ടി പി​ന്‍മാ​റി. ഇ​തോ​ടെ​യാ​ണ് യുവാവ്​ ഭീ​ഷ​ണി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​രു​മേ​ലി​യി​ല്‍ വെച്ച്‌ ഇ​രു​വ​രും ക​ണ്ടി​രു​ന്നു. താ​ല്‍​പ​ര്യ​ക്കു​റ​വ്​ അ​റി​യി​ച്ച​ശേ​ഷം പെ​ണ്‍കു​ട്ടി ഓ​ട്ടോ​യി​ല്‍ തി​രി​ച്ച്‌​ വീട്ടിലെത്തി . ഇ​തി​നു പി​ന്നാ​ലെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് വീ​ട്ടു​കാ​രോ​ട് പ്ര​ണ​യ വി​വ​രം പ​റ​ഞ്ഞു. വി​വാ​ഹം ക​ഴി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മു​ണ്ടെ​ന്നും അ​റി​യി​ച്ചു. തു​ട​ര്‍ന്ന് പെ​ണ്‍കു​ട്ടി​യോ​ട് ബൈ​ക്കി​ല്‍ ക​യ​റാ​ന്‍ നി​ര്‍ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു.

പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന​പ്പോ​ള്‍ എ​ടു​ത്ത ചി​ത്ര​ങ്ങ​ളും മ​റ്റും കാ​ണി​ച്ച്‌ പെ​ണ്‍കു​ട്ടി​യെ യു​വാ​വ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും പെ​ണ്‍കു​ട്ടി​യെ​യും മാ​താ​വി​നെ​യും മ​ര്‍​ദി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍ന്ന്​ പെ​ണ്‍കു​ട്ടി വെ​ച്ചൂ​ച്ചി​റ പൊ​ലീ​സി​ല്‍ എ​ത്തി പ​രാ​തി നല്‍കുകയായിരുന്നു . റാ​ന്നി ഡി​വൈ.​എ​സ്.​പി​യു​ടെ സ്‌​ക്വാ​ഡാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

Leave a Reply

Your email address will not be published. Required fields are marked *