ജി.സി.സി പൗരന്‍മാര്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിനായി തുടര്‍ന്നും അപേക്ഷിക്കാം

വിദേശത്തുനിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഈ സീസണില്‍ ഉംറയ്ക്ക് അപേക്ഷിക്കുവാനുള്ള സമയപരിധി അവസാനിച്ചെങ്കിലും ജിസിസി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് ഉംറക്കായി സൗദിയില്‍ വരാനാകുമെന്ന് ഹജജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.ഈ സീസിണിലെ ഉംറ മെയ് മാസം അവസാനത്തോടെ (ശവ്വാല്‍ 30) അവസാനിക്കുകയാണ്.

ഇതുസംബന്ധമായി മന്ത്രാലയത്തിന്റെ ഇലക്‌ട്രോണിക്ക് പോര്‍ട്ടലിലൂടെയുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

ഇഅ്തമര്‍ന, തവക്കല്‍ന എന്നീ ആപ്പുവഴിയാണ് ഉംറ അനുമതിക്കായി അപേക്ഷിക്കാനാവുക. ഹജജ് നാളുകളാണ് ഇനി വരാന്‍ പോകുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം വിലുലമായ തോതില്‍ വിദേശ തീര്‍ത്ഥാടകരടക്കമുള്ളവര്‍ ഇത്തവണ ഹജജു കര്‍മ്മത്തിനെത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *