ശക്തമായ മഴയിൽ
സ്കൂൾ കെട്ടിടം തകർന്നു

തൃശൂർ: ശക്തമായ മഴയില്‍ ചാവക്കാട് ബ്‌ളാങ്ങാട് ബീച്ചില്‍
സ്‌കൂള്‍ കെട്ടിടം തകര്‍ന്നു.
ബ്‌ളാങ്ങാട് ബീച്ച് സിദ്ധീഖ് പള്ളിക്ക് കീഴിലുള്ള ബ്‌ളാങ്ങാട് ബീച്ച് എ എല്‍പി എസ് സ്‌കൂളിന്റെ ഓടു മേഞ്ഞ കെട്ടിടമാണ് തകര്‍ന്നത്. കഴിഞ്ഞ ദിവസത്തെ മഴയിലായിരുന്നു സംഭവം. സ്‌കൂളിന്റെ പടിഞ്ഞാറ് കിഴക്ക് കെട്ടിടത്തോട് ചേര്‍ന്ന് വടക്ക്ഭാഗത്തേക്കുള്ള കെട്ടിടമാണ് പൂര്‍ണമായും നിലം പതിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *