ജമ്മു കാശ്മീരില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരനെ പിടികൂടി പോലീസ്

ജമ്മു കാശ്മീരില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ ഭീകരനെ പിടികൂടി പോലീസ്.വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയിലുള്ള ഖീരി ഏരിയയില്‍ നിന്നാണ് ഇയാള്‍ പോലീസിന്റെ പിടയിലായത്.

ഭീകരന്റെ പക്കല്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

അതൂര ബാലാ ബ്രിഡ്ജിന് സമീപം കശ്മീര്‍ പോലീസും സൈന്യവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭീകരന്‍ വലയിലായത്. പോലീസിനെ കണ്ടപ്പോള്‍ ഇയാള്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചതായും ഇതോടെ സംശയം തോന്നി പിടികൂടിയപ്പോള്‍ ആയുധങ്ങള്‍ കണ്ടെടുക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *