ട്രെയിന്‍ ഗതാഗതം വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കും

കൊല്ലം: കൊല്ലം മാരാരിത്തോട്ടത്ത് ഗുഡ്‌സ് ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്നു തടസപ്പെട്ട ട്രെയിന്‍ ഗതാഗതം ഇന്നു വൈകുന്നേരത്തോടെ പുനഃസ്ഥാപിക്കുമെന്ന് റെയില്‍വേ അധികൃതര്‍. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ പ്രകാശ് ഭൂട്ടാനി അറിയിച്ചു. 150 മീറ്ററോളം ഭാഗത്തെ പാളവും ഇലക്ട്രക് ലൈനുകളും തകര്‍ന്ന നിലയിലാണ്. ഇതുവഴിയുള്ള പത്തിലേറെ സര്‍വീസുകള്‍ മുടങ്ങി. മൂന്നു സര്‍വീസുകള്‍ ഭാഗികമായും റെയില്‍വേ റദ്ദാക്കിയിരുന്നു.കൊല്ലം ആലപ്പുഴ–പാസഞ്ചര്‍ (56300), ആലപ്പുഴ–എറണാകുളം പാസഞ്ചര്‍ (56302), എറണാകുളം–ആലപ്പുഴ പാസഞ്ചര്‍ (56303), ആലപ്പുഴ–കൊല്ലം (56301), കൊല്ലം–എറണാകുളം (56392), എറണാകുളം–കായംകുളം പാസഞ്ചര്‍ (56387) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്. ഇതിനു പുറമേ കോട്ടയം വഴിയുള്ള കൊല്ലം–എറണാകുളം (66300) എറണാകുളം–കൊല്ലം (66301) എന്നീ മെമു തീവണ്ടികളും റദ്ദാക്കി. ആലപ്പുഴ വഴിയുള്ള എറണാകുളം–കൊല്ലം (66302) കൊല്ലം–എറണാകുളം (66303) എന്നീ ട്രെയിനുകളും റദ്ദാക്കി.

Leave a Reply

Your email address will not be published. Required fields are marked *