കൊല്‍ക്കത്ത : സ്റ്റാര്‍ട്ടപ്പുകളുടെ കാലമാണ് ഇപ്പോള്‍, എന്നാല്‍ ഇവയില്‍ എത്രയെണ്ണം സാധാരണക്കാരന്റെ ജീവിതവുമായി ബന്ധപ്പെടുന്നു എന്ന കാര്യത്തില്‍ സംശയമാണ്.
എന്നാല്‍ ഈ ചിന്തകള്‍ക്ക് അവസാനമാവുകയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഇന്നവന്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബൂസി. കൊല്‍ക്കത്തിയിലാണ് ബൂസിയുടെ സേവനം ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ഓര്‍ഡര്‍ ചെയ്താല്‍ പത്ത് മിനിട്ടില്‍ മദ്യം ഉപഭോക്താവിന്റെ കയ്യിലെത്തിക്കുമെന്നാണ് കമ്ബനി അവകാശപ്പെടുന്നത്. ഓണ്‍ലൈന്‍ മദ്യ വിതരണത്തനായി കൊവിഡ് കാലത്ത് നിരവധി കമ്ബനികള്‍ രാജ്യത്ത് മുന്നോട്ട് വന്നിട്ടുണ്ടെങ്കിലും പത്ത് മിനിട്ട് ഡെലിവറിക്ക് ആരും തയ്യാറായിരുന്നില്ല.
പശ്ചിമ ബംഗാള്‍ സ്റ്റേറ്റ് എക്സൈസ് വകുപ്പിന്റെ അനുമതിക്ക് ശേഷമാണ് ബൂസി കൊല്‍ക്കത്തയില്‍ സേവനം ആരംഭിച്ചത്. നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ സംവിധാനമാണ് പത്ത് മിനിട്ട് മദ്യ വിതരണം സാദ്ധ്യമാക്കുന്നത്.
