ഉപ്പുതറ: മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍.
കരിന്തരുവി കാപ്പിക്കാട് ലയത്തില്‍ കിരണ്‍ വനരാജന്‍ (27), കാഞ്ചിയാര്‍ കക്കാട്ടുകട ചീങ്കല്ലേല്‍ വിഷ്ണു ബിജു (21), ഉപ്പുതറ പൊരികണ്ണി വൃന്ദാഭവന്‍ അനന്തു രാജന്‍ (20), ഉപ്പുതറ ലോണ്‍ട്രി കടുവിനാല്‍ അഖില്‍ രാധാകൃഷ്ണന്‍ (23) എന്നിവരാണ് പിടിയിലായത്.
പെണ്‍കുട്ടിയെ 7 മാസമായി പ്രതികള്‍ പീഡിപ്പിച്ചു വരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്‌എച്ച്‌ഒ ഇ.ബാബു, സിപിഒമാരായ ജോജി ജോസഫ്, വി.ആര്‍.രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണു പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
