കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛന് 12 വര്‍ഷം തടവ്

കാഞ്ഞങ്ങാട്: കൊച്ചുമകളെ പീഡിപ്പിച്ച മുത്തച്ഛനെ 12 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ച്‌ കോടതി.

വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 70-കാരനെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ശിക്ഷിച്ചത്.2017-ലാണ് സംഭവം.

15 വയസ്സുകാരിയായ ചെറുമകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. വിവിധ വകുപ്പുകളിലായി കോടതി 12 വര്‍ഷം തടവിന് ശിക്ഷിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 354 (എ) പ്രകാരം രണ്ടുവര്‍ഷം, പോക്സോ നിയമപ്രകാരം രണ്ടുവകുപ്പുകളിലായി അഞ്ചുവര്‍ഷം വീതവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ച്‌ അഞ്ചുവര്‍ഷം അനുഭവിച്ചാല്‍ മതി. 20,000 രൂപ പിഴയടയ്ക്കണം.

പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസംകൂടി തടവനുഭവിക്കണമെന്നും ഹൊസ്ദുര്‍ഗ് അതിവേഗ കോടതി ജഡ്ജി സി.സുരേഷ് കുമാറിന്റെ വിധിന്യായത്തില്‍ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.ബിന്ദു ഹാജരായി

Leave a Reply

Your email address will not be published. Required fields are marked *