നാളെ ശമ്ബളം കിട്ടിയില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം; നിലപാട് കടുപ്പിച്ച്‌ യൂണിയനുകള്‍

തിരുവനന്തപുരം: കെഎസ്‌ആര്‍സിയില്‍ ശമ്ബളത്തെ ചൊല്ലി യൂണിയനുകള്‍ വീണ്ടും സമരത്തിലേക്ക്.

നാളെ ശമ്ബളം ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് നീക്കം. സര്‍വീസുകള്‍ക്കു മുടക്കം വരാതെ കെഎസ്‌ആര്‍ടിസി ആസ്ഥാനത്തിനുമുന്നില്‍ സമരം തുടങ്ങുമെന്ന് സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു. സിഎംഡി ബിജു പ്രഭാകറുമായുള്ള ചര്‍ച്ചയും യൂണിയനുകള്‍ ഇന്നലെ ബഹിഷ്‌കരിച്ചിരുന്നു

സര്‍വീസുകള്‍ക്കു മുടക്കം വരാതെ കെഎസ്‌ആര്‍ടിസി ആസ്ഥാനത്തിനു മുന്‍പില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം. ധിക്കാരപരമായാണ് മാനേജ്‌മെന്റ് പെരുമാറുന്നതെന്ന് ഭരണപക്ഷ സംഘടനയായ സിഐടിയു ആരോപിച്ചു. എല്ലാ മാസവും അഞ്ചാം തീയതി ശമ്ബളമെന്ന ഉറപ്പു പാലിക്കാന്‍ മാനേജ്‌മെന്റിനു കഴിയില്ലെന്നു യൂണിയനുകളെ അറിയിച്ചതോടെയാണ് യൂണിയനുകള്‍ മുന്‍കൂട്ടി സമരം പ്രഖ്യാപിച്ചിത്.

കെഎസ്‌ആര്‍ടിസിയുടെ വരുമാനം കൊണ്ട് ശമ്ബളം നല്‍കാനാവില്ലെന്ന് അറിഞ്ഞിട്ടും സര്‍ക്കാരിനോട് ഇതുവരെയും മാനേജ്‌മെന്റ് സഹായം ചോദിച്ചിട്ടില്ലെന്നു യൂണിയനുകള്‍ ആരോപിച്ചു. 183.49 കോടി ടിക്കറ്റ് വരുമാനം ഉള്‍പ്പെടെ 192.67 കോടിയാണ് കഴിഞ്ഞ മാസത്തെ കെഎസ്‌ആര്‍സിയുടെ ആകെ വരുമാനം. ഡീസല്‍ ചെലവ് 92.21 കോടിയും. സര്‍ക്കാരിന്റെ സഹായമില്ലാതെ ഈ മാസവും ശമ്ബളം കൊടുക്കുക അസാധ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *