കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ അശ്ളീല വീഡിയോയെക്കുറിച്ച് ഷാജ് കിരണ്‍ മാധ്യമങ്ങളോടു പറഞ്ഞതില്‍ രൂക്ഷ മറുപടിയുമായി സ്വപ്ന സുരേഷ്.
‘ഒരു സ്ത്രീയെ, ഒരു അമ്മയെ, ഒരു സഹോദരിയെ ഏറ്റവും കൂടുതല്‍ ആക്രമിക്കാന്‍ സാധിക്കുന്നത് സ്വകാര്യതകള്‍ പറഞ്ഞാണെന്നു അറിഞ്ഞുക്കൊണ്ട് തന്നെ ചൂഷണം ചെയ്യുന്നുണ്ടെന്നു സ്വപ്ന. തന്റെ ബാത്റൂമിലോ, കിടപ്പ് മുറിയിലോ, ഡ്രസിങ് റൂമിലോ ഒളിക്യാമറ വെച്ച് അത്തരത്തിലുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്നു സംശയമുണ്ടെന്നും ഉണ്ടെങ്കില്‍ തന്നെ ഷാജ് കിരണിനെതിരെ നടപടിയെടുക്കണമെന്നും സ്വപ്ന ശബ്ദ സന്ദേശം പുറത്തുവിടും മുമ്ബ് വ്യക്തമാക്കി.
‘നിങ്ങള്‍ എല്ലാവരും അത് കാണണം. 100 ശതമാനം കണ്ടിട്ട് ശരിയാണോ എന്ന് അന്വേഷിക്കണം. നിങ്ങളുടെ ഒരു സഹോദരിക്ക്
നിങ്ങളുടെ ഒരു സഹോദരിക്ക് ആണ് ഈ അവസ്ഥ വന്നിരിക്കുന്നത് എന്ന് ചിന്തിക്കണം. അത് ആസ്വദിക്കരുത്. നിങ്ങളുടെ
സഹോദരിയായി കണ്ട് എന്നെ രക്ഷപ്പെടുത്തുകയാണ് വേണ്ടത്. അല്ലാതെ സത്യം പുറത്ത് വരില്ല. ഇതെല്ലാം കാരണം എനിക്ക് മടുത്തു’ എന്നു സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു.
