തലസ്ഥാനത്തെ യുദ്ധക്കളമാക്കാന്‍ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവന്‍കുട്ടി. യൂത്ത് കോണ്‍ഗ്രസുകാരെ ഇളക്കി വിട്ട് അക്രമം നടത്താന്‍ ആണ് ഉദ്ദേശം.
അക്രമത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളെ സന്ദര്‍ശിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ഒരു ശ്രമവും വിലപ്പോവില്ല. ജനവിരുദ്ധ ശക്തികള്‍ ആണ് ഇപ്പോള്‍ അക്രമം അഴിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനമില്ലാത്ത ആരോപണങ്ങളില്‍ ആണ് പ്രതിപക്ഷ സംഘടനകളുടെ പ്രക്ഷോഭം. ഒരു തെളിവ് പോലും ഹാജരാക്കാന്‍ ഈ ആരോപണം ഉന്നയിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ല. എല്ലാം ജനം തിരിച്ചറിയുമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
