നക്ഷത്ര ആമയെ വില്‍ക്കാന്‍ ശ്രമിച്ച അഞ്ചംഗ സംഘം പിടിയില്‍

തിരുവനന്തപുരം : അപൂര്‍വയിനം നക്ഷത്ര ആമയെ പിടികൂടി വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അഞ്ചംഗസംഘം പിടിയിലായി. തിരുമല പാറക്കോവില്‍ കിഷോര്‍ എന്ന രഞ്ജിത്കുമാര്‍, വഞ്ചിയൂര്‍ ഈഞ്ചയ്ക്കല്‍ ഗോപകുമാര്‍, വിളവൂര്‍ക്കല്‍ സ്വദേശി സുജിത് (23), ഉഴമലയ്ക്കല്‍ കുളപ്പട വെങ്കിടേശ്വരന്‍ പോറ്റി, രവീന്ദ്രന്‍ എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് ചെല്ലങ്കോട് ഗവ.എല്‍പിസ്‌കൂളിന് സമീപത്ത് വച്ചാണ് സംഘം അറസ്റ്റിലായത്. നക്ഷത്ര ആമ കടത്താന്‍ ഉപയോഗിച്ച ആഡംബരകാറും ഓട്ടോയും പോലീസ് കസ്റ്റഡിയിലെടുത്തു.

1972 ലെ വനം സംരക്ഷണ നിയമപ്രകാരം നക്ഷത്ര ആമയെ പിടികൂടുന്നതും കൈവശം വയ്ക്കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഫോറസ്റ്റ് ഇന്റലിജന്‍സ് വിഭാഗം റേഞ്ചോഫീസക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *