12 വയസുകാരിയെ രണ്ട് തവണ വിവാഹം കഴിപ്പിച്ചു, രണ്ടാം വിവാഹത്തില്‍ ഗര്‍ഭിണിയായി; അമ്മയും ഭര്‍ത്താവും അറസ്റ്റില്‍

ഷിംല: 12-വയസുള്ള പെണ്‍കുട്ടിയെ രണ്ട് തവണ വിവാഹം കഴിപ്പിച്ച മാതാവ് അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ പിത്തോര്‍ഗഡിലാണ് സംഭവം.

രണ്ടാം വിവാഹത്തില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ചെയ്തു.സംഭവത്തില്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ച 36കാരനായ യുവാവും പൊലീസ് പിടിയിലായി. 2021 ജൂണിലാണ് പെണ്‍കുട്ടിയെ അമ്മയും രണ്ടാനച്ഛനും ചേര്‍ന്ന് ധാര്‍ചുലയില്‍ വച്ച്‌ ആദ്യ വിവാഹം കഴിപ്പിച്ചത്. കുറച്ച്‌ നാളുകള്‍ക്ക് ശേഷം ഇയാളുമായുള്ള ബന്ധം ഉപേക്ഷിച്ച്‌ കുട്ടി വീട്ടില്‍ തിരികെയെത്തുകയായിരുന്നു.തുടര്‍ന്ന് 2021 ഡിസംബറില്‍ കുട്ടിയെ മാതാപിതാക്കള്‍ വീണ്ടും വിവാഹം കഴിപ്പിക്കുകയായിരുന്നു. കുട്ടിയെ ആദ്യം വിവാഹം ചെയ്‌ത വ്യക്തിയേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 376, 5 (j) (II)/6 പോക്‌സോ നിയമം, ശൈശവ വിവാഹ നിരോധന നിയമം എന്നിവ പ്രകാരമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *