ലൈംഗിക ബന്ധത്തിനിടെ പങ്കാളിയുടെ സമ്മതമില്ലാതെ കോണ്ടം ഊരി മാറ്റുരുത്; പുതിയ നിയമവുമായി അമേരിക്ക

ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരി മാറ്റുന്നതിനെതിരെയുള്ള നിയമനിര്‍മ്മാണത്തിന് നീക്കം നടത്തി അമേരിക്ക. കഴിഞ്ഞ മാസം അവതരിപ്പിച്ച ബില്ലില്‍ ‘സ്റ്റെല്‍തിംഗ്’ എന്ന ഈ കുറ്റകൃത്യത്തെ ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇത്തരം നടപടിക്ക് ഇരകളാകുന്നവര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കുന്നതിനും, കുറ്റക്കാരെ ശിക്ഷിക്കുന്നതിനും ഈ നീക്കം വഴിയൊരുക്കും.
‘കണ്‍സന്റ് ഇസ് കീ ആക്ട്’ എന്ന പേര് നല്‍കിയിരിക്കുന്ന മറ്റൊരു ബില്ലില്‍ വിവിധ സ്റ്റേറ്റുകള്‍ക്ക് സ്വന്തം നിലയ്ക്ക് നിയമനിര്‍മാണം നടത്താനുള്ള അനുമതിയും നല്‍കുന്നുണ്ട്.

2021 സെപ്റ്റംബര്‍ 14 ന് സ്റ്റെല്‍തിംഗിനെതിരെ കാലിഫോര്‍ണിയ ബില്‍ അവതരിപ്പിച്ചിരുന്നു. ഒക്ടോബര്‍ 8ന് നിയമം പാസാക്കുകയും ചെയ്തു. അമേരിക്കയില്‍ ലൈംഗിക ബന്ധത്തിനിടെ പങ്കാളി അറിയാതെ കോണ്ടം ഊരി മാറ്റുന്നത് നിയമവിരുദ്ധമാക്കിയ ആദ്യ സ്റ്റേറ്റ് ആയി ഇതോടെ കാലിഫോര്‍ണിയ. അന്ന് കാരോലിന്‍ ബി മലോണി, നോര്‍മ ജെ ടോറസ്, റോ ഖാന്‍ എന്നിവരാണ് ബില്‍ മുന്നോട്ടുവച്ചത്.

തുടര്‍ന്നാണ് രാജ്യം മുഴുവന്‍ ഇത്തരമൊരു നിയമം കൊണ്ടുവരാനുള്ള ബില്‍ ആലോചനയില്‍ വന്നത്. സ്റ്റെല്‍തിംഗ് എന്നത് അന്തസ്, വിശ്വാസം എന്നിവയുടെ വലിയ ലംഘനമാണെന്നും, മാനസികവും ലൈംഗികമായുള്ള പീഡനമാണെന്നും സ്റ്റെല്‍തിംഗ് ആക്ട് 2022 എന്ന ഹൗസ് ബില്ലില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *