പത്തനംതിട്ട: പത്തനംതിട്ടയില്‍ പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് വൃദ്ധ മരിച്ചു.
അടൂര്‍ ഏനാത്ത് സ്വദേശി പാത്തു മുത്തുവാണ് മരിച്ചത്. പുലര്‍ച്ചെ 5.45 ന് നടക്കാനിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
പുലര്‍ച്ചയ്ക്ക് നടക്കാനിറങ്ങുന്നതും ചായക്കടയിലെത്തി ചായകുടിക്കുന്നതും പാത്തുമുത്തുവിന് പതിവായിരുന്നു. ഇന്നലെയുണ്ടായ കനത്ത കാറ്റിലും മഴയിലുമായി പ്രദേശത്തെ ലൈന്‍ കമ്ബി പൊട്ടി റോഡില്‍ വീണ് കിടന്നതാണ് അപകടത്തിലേക്ക് നയിച്ചത്. നിലവിളി ശബ്ദം കേട്ടതോടെ പ്രദേശ വാസികളെല്ലാം ഓടിയെത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല.
പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത ശേഷമാണ് മൃതദേഹം എടുത്തത്. അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മൃതദേഹം മാറ്റിയിട്ടുണ്ട്.
