രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ ദ്രൗപതി മുര്‍മു

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച്‌ എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ തേടിയാണ് മുര്‍മു ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ സന്ദര്‍ശിച്ചത്.

അതേസമയം, ബിഎസ്പി നേതാവ് മായാവതി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, എന്‍സിപി നേതാവ് ശരത് പവാര്‍, തൃണമൂല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി മമത ബാനര്‍ജി തുടങ്ങിയ പ്രതിപക്ഷ നേതാക്കളുടെ പിന്തുണ കഴിഞ്ഞ ദിവസം ദ്രൗപതി മുര്‍മു തേടിയിരുന്നു.

ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയവര്‍ക്കൊപ്പമെത്തിയാണ് കഴിഞ്ഞ ദിവസം ദ്രൗപദി മുര്‍മു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാമനിര്‍ദേശം ചെയ്തത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പിന്തുണച്ചു.

കേന്ദ്രമന്ത്രിമാര്‍, മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍, ബി.ജെ.പി മുഖ്യമന്ത്രിമാര്‍, എന്‍.ഡി.എ സഖ്യകക്ഷി നേതാക്കള്‍, ബിജു ജനതാദള്‍, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണ വേളയില്‍ സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *