തിരുവനന്തപുരം: സംസ്ഥാനത്ത് രാവിലെ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്ന് ഉച്ചയോടെ ഇടിഞ്ഞു. ഇന്ന് ഒറ്റയടിക്ക് 80 രൂപയുടെ ഇടിവാണ് ഉണ്ടായത്.
ഇന്നലെ 10 രൂപ ഉയര്‍ന്നിരുന്നു.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4685 രൂപയാണ്. ഒരു പവന് സ്വര്‍ണത്തിന്റെ വില 640 രൂപ കുറഞ്ഞു. ഇന്ന് വിപണിയില്‍ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 37,480 രൂപയാണ്.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ആനുപാതികമായി ഇടിഞ്ഞു. 70 രൂപയാണ് ഇടിഞ്ഞത്. 18 ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 3870 രൂപയാണ്
