ആക്രമണം കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ജയരാജന്‍റെ ‘പൊട്ട ബുദ്ധി കേരളം ചവറ്റുകുട്ടയിലെറിയും; ഷാഫി പറമ്ബില്‍

പാലക്കാട്: എ.കെ.ജി സെന്‍ററിനു നേരെ നടന്ന ആക്രമണം കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ജയരാജന്‍റെ ‘പൊട്ട ബുദ്ധി’ എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയുമെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എ.

ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പൊലീസ് പിടികൂടണം. ഈ കേസന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ്‌ പോലെ ആകരുതെന്നും ഷാഫി ഫേസ്ബുക്കില്‍ കുറിച്ചു.

ഷാഫി പറമ്ബിലിന്‍റെ കുറിപ്പ്

ബോംബെറിഞ്ഞവനെ എത്രയും പെട്ടന്ന് പൊലീസ് പിടികൂടണം. ഈ കേസ്‌ അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ്‌ പോലെ ആകരുത് . തിരുവനന്തപുരം സിറ്റിക്കകത്തു പൊലീസിന്റെയും കണ്ണ് തുറന്ന്‌ ഇരിക്കുന്ന സിസി ടിവിയുടെയും മുന്നില്‍ ഇത് ചെയ്തയാളെ പിടിക്കാന്‍ കഴിയുന്നില്ലെങ്കില്‍, എ.കെ.ജി സെന്‍ററിന് പോലും സുരക്ഷ നല്‍കുവാന്‍ കഴിയാത്ത,പാര്‍ട്ടി സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാന്‍ കഴിയാത്ത,പാര്‍ട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയിട്ടവരെ പിടിക്കാന്‍ കഴിയാത്ത ആഭ്യന്തര വകുപ്പിന്‍റെ പരാജയം സി.പി.എം പ്രവര്‍ത്തകരും വിലയിരുത്തണം. ഇത് കോണ്‍ഗ്രസിന്‍റെ തലയില്‍ കെട്ടിവയ്ക്കാനുള്ള ജയരാജന്‍റെ ‘പൊട്ട ബുദ്ധി’ എന്തായാലും കേരളം ചവറ്റു കൊട്ടയിലെറിയും.

Leave a Reply

Your email address will not be published. Required fields are marked *