124 കിലോ കഞ്ചാവ് കടത്തി : പ്രതിക്ക് 13 വര്‍ഷം കഠിന തടവും പിഴയും

മലപ്പുറം: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച്‌ കോടതി.

മലപ്പുറം തിരൂര്‍ സ്വദേശി പ്രദീപിനെയാണ് വടകര എന്‍.ഡി.പി.എസ് കോടതി ശിക്ഷിച്ചത്.

2020 നവംബറില്‍ ആണ് സംഭവം. ഒഡീഷയില്‍ നിന്ന് ലോറിയില്‍ 124 കിലോ കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇയാള്‍ കോഴിക്കോട് പന്തീരങ്കാവ് പൊലീസിന്റെ പിടിയിലായത്. ലോറി ഡ്രൈവര്‍ പ്രദീപിനെ പന്തീരങ്കാവ് പൊലീസും ഡന്‍സാഫും ചേര്‍ന്നായിരുന്നു പിടികൂടിയത്. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാന്‍ എത്തിച്ചതായിരുന്നു കഞ്ചാവ്.

വിപണിയില്‍ 75 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്‍.ഡി.പി.എസ് ജഡ്ജി വി.പി.എം സുരേഷ് ബാബുവാണ് ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *