കെഎസ്‌ആര്‍ടിസി ശമ്ബള വിതരണം : 65 കോടി സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജൂണ്‍ മാസത്തെ ശമ്ബള വിതരണത്തിനായി സര്‍ക്കാര്‍ സഹായം തേടി മാനേജ്‌മെന്റ്. കോടതി നിര്‍ദ്ദേശിച്ച പ്രകാരം അഞ്ചാം തീയതിക്ക് മുമ്ബ് ശമ്ബള വിതരണം പൂര്‍ത്തിയാക്കാന്‍ 65 കോടി രൂപ സഹായം വേണമെന്നാണ് മാനേജ്‌മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.

മെയ് മാസത്തെ ശമ്ബള വിതരണം ഇനിയും പൂര്‍ത്തിയായിട്ടില്ല. മെക്കാനിക്കുകളുടെയും ശമ്ബള വിതരണം ഇന്ന് പൂര്‍ത്തിയാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. മെക്കാനിക് വിഭാഗത്തില്‍ ഇനി ശമ്ബളം നല്‍കാനുള്ളത് എറണാകുളം ജില്ലയിലെ ജീവനക്കാര്‍ക്ക് മാത്രമാണ്.

അതേസമയം, തൂപ്പുകാര്‍ അടക്കമുള്ള കരാര്‍ തൊഴിലാളികള്‍ക്കും ഉന്നത ഉദ്യോഗസ്‌ഥര്‍ക്കും മെയ് മാസത്തെ ശമ്ബളം ഇനിയും ലഭിച്ചിട്ടില്ല. ഇതിനായി മൂന്ന് കോടി രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇതിനിടെ കേരള ട്രാന്‍സ്‌പോര്‍ട് ഡെവലപ്മെന്‍റ് ഫിനാന്‍ഷ്യല്‍ കോര്‍പറേഷനില്‍ നിന്ന് പത്ത് കോടി രൂപ വായ്‌പ എടുക്കാനുള്ള ശ്രമവും മാനേജ്‌മെന്റ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *