ലീവിന് നാട്ടിലെത്തുമ്ബോള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം; ജസിന്‍ ഒടുവില്‍ പിടിയില്‍

വര്‍ക്കല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ വയോധികന്‍ അറസ്റ്റില്‍.

ഇലകമണ്‍ കെടാകുളത്ത് വാടകയ്ക്കു താമസിക്കുന്ന ജസിനാണ് പിടിയിലായത്. 63കാരണാണ് ഇയാള്‍.

ഹൈദരാബാദിലെ കമ്ബനിയില്‍ ജോലിചെയ്യുന്ന ഇയാള്‍ ലീവിന് നാട്ടിലെത്തിയപ്പോഴാണ് കുട്ടികളോട് അതിക്രമം കാട്ടിയത്. പരാതിയെത്തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതിയെ പത്തനംതിട്ട റാന്നിയിലെ വീട്ടില്‍നിന്നാണ് പിടികൂടിയത്.

അയിരൂര്‍ ഇന്‍സ്‌പെക്ടര്‍ വി.കെ.ശ്രീജേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. എസ്.സജിത്ത്, എസ്.സി.പി.ഒ. ജയ് മുരുകന്‍, സി.പി.ഒ. നിഷാന്ത് എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *