തെലുങ്കാനയിലും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വേണമെന്ന് നരേന്ദ്രമോദി

തെലുങ്കാനയിലും ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വേണമെന്ന് നരേന്ദ്രമോദി. തെലങ്കാനയിലെ ജനങ്ങള്‍ക്ക് ബിജെപിയിലുള്ള വിശ്വാസം കൂടിയെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു.

സംസ്ഥാനത്ത് തുടരുന്ന രാജവാഴ്ചയുടെ രാഷ്ട്രീയത്തിന് സമാപനം കുറിക്കാന്‍ സമയമായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കരുത്ത് വര്‍ധിപ്പിക്കലടക്കമുള്ള ലക്ഷ്യങ്ങളോടെ ഹൈദരാബാദില്‍ സംഘടിപ്പിച്ച ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി.ബംഗാള്‍, കേരളം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ ബിജെപി പ്രവര്‍ത്തകരെ മോദി അഭിനന്ദിച്ചു. ഈ സംസ്ഥാനങ്ങളിലെ ബിജപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു

വെല്ലുവിളിക്കിടെ പ്രവര്‍ത്തിക്കുന്ന ഈ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നതായി മോദി പറഞ്ഞു തെലങ്കാനയില്‍ പ്രധാനമായും കണ്ണുവയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മോദിയുടെ വാക്കുകള്‍. ഹൈദരബാദിനെ ഭാഗ്യനഗര്‍ എന്നാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബി ജെ പി അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിനെ ഭാഗ്യ നഗര്‍ ആക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *