സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണം; കേന്ദ്ര റയില്‍മന്ത്രിക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്

കേന്ദ്ര റയില്‍മന്ത്രിക്ക് സില്‍വര്‍ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കത്ത്.

ഗവര്‍ണര്‍ കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 16നാണ് കത്തയച്ചത്. ആരിഫ് മുഹമ്മദ് ഖാന്‍ അയച്ച കത്തിന്‍റെ പകര്‍പ്പ് പുറത്തായി.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 16 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്താണ് പുറത്തായിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി വേഗത്തിലാക്കണമെന്നാണ് കത്തിലെ ആവശ്യം.

ഇതേ ആവശ്യം ഉന്നയിച്ചു 2020 ഡിസംബറില്‍ അന്നത്തെ റയില്‍വേ മന്ത്രിയായിരുന്ന പീയൂഷ് ഗോയലിനും ഗവര്‍ണര്‍ കത്തെഴുതിയിരുന്നു. സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍.

പദ്ധതിക്ക് കേന്ദ്ര റയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും സില്‍വര്‍ ലൈന്‍ ഡി.പി.ആര്‍ റയില്‍വേ ബോര്‍ഡിന്റെ പരിഗണനക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *