കെ ടി ജലീല്‍ നടത്തിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ അഭിഭാഷകന് കൈമാറി; നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി: മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് കെ ടി ജലീല്‍ നടത്തിയ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ തന്റെ അഭിഭാഷകന് കൈമാറിയിട്ടുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ്.

സത്യവാങ്‌മൂലത്തിനൊപ്പം ഈ രേഖകള്‍ നാളെ കോടതിയില്‍ ഫയല്‍ ചെയ്യുമെന്നും സ്വപ്‌ന വ്യക്തമാക്കി. മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ അന്വേഷണത്തില്‍ ഇടപെടുന്നുണ്ടെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു. കേസ് മറ്റൊരു സംസ്ഥാനത്തേയ്ക്ക് മാറ്റുന്നത് പ്രതീക്ഷയ്ക്ക് വകനല്‍കുന്നു. മുഖ്യമന്ത്രി കേസുമായി ബന്ധപ്പെട്ട് ഭയപ്പെടുകയാണ്. സംവിധാനത്തെ ഉപയോഗിച്ച്‌ കൃത്രിമത്വം കാണിക്കുകയാണ്. ഇഡിയില്‍ ഇപ്പോള്‍ വിശ്വാസം തോന്നുന്നു. ഞാന്‍ പറയുന്നതിന് തെളിവുകളില്ല, കള്ളമാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ നാളെ എല്ലാം തെളിയുമെന്ന് സ്വ‌പ്ന പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *