പ്ലസ് വണ്‍: അപേക്ഷകര്‍ 471278; കൂടുതല്‍ മലപ്പുറത്ത്, കുറവ് വയനാട്

പ്ലസ് വണ്‍ പ്രവേശനത്തിന് 4,71,278 അപേക്ഷകര്‍. അപേക്ഷ സമര്‍പ്പണം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ചു.

മൊത്തം അപേക്ഷകരില്‍ 4,27,117 പേര്‍ കേരള സിലബസില്‍ പത്താംതരം പരീക്ഷ പാസായവരാണ്. 31,615 പേര്‍ സി.ബി.എസ്.ഇ പത്താംതരം വിജയിച്ചവരാണ്. 3095 പേര്‍ ഐ.സി.എസ്.ഇ പത്താംതരം വിജയിച്ചവരുമാണ്.

കൂടുതല്‍ പേര്‍ അപേക്ഷ സമര്‍പ്പിച്ചത് മലപ്പുറം ജില്ലയില്‍ നിന്നാണ്- 80,022 പേര്‍. വയനാട്ടിലാണ് കുറവ് -12510.

സ്പോര്‍ട്സ് േക്വാട്ടയില്‍ 2964 പേരാണ് അപേക്ഷസമര്‍പ്പണം പൂര്‍ത്തിയാക്കിയത്. സി.ബി.എസ്.ഇ അപേക്ഷകര്‍, ആകെ അപേക്ഷകര്‍ എന്നിവ ജില്ല തിരിച്ച്‌:

തിരുവനന്തപുരം -2467, 36066

കൊല്ലം -2293, 34189

പത്തനംതിട്ട -1394, 14731

ആലപ്പുഴ -2656, 26575

കോട്ടയം -2552, 23605

ഇടുക്കി -1289, 13242

എറണാകുളം- 4489, 38607

തൃശൂര്‍ -3544, 41481

പാലക്കാട് -1898, 44722

മലപ്പുറം -2351, 80022

കോഴിക്കോട് -2392, 48065

വയനാട് -559, 12510

കണ്ണൂര്‍ -2462, 37366

കാസര്‍കോട് -1269, 20097
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് 28ന്; ക്ലാസുകള്‍ ആഗസ്റ്റ് 22ന്

തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്‍റ് ജൂലൈ 28നും ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് മൂന്നിനും നടത്തും. ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം കഴിഞ്ഞ 18ല്‍ നിന്ന് 25 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് പ്രവേശന സമയക്രമം പുനഃക്രമീകരിച്ചത്.

മൂന്ന് അലോട്ട്മെന്‍റുകള്‍ അടങ്ങുന്ന മുഖ്യഘട്ടം ആഗസ്റ്റ് 20ന് പൂര്‍ത്തിയാക്കി 22ന് ക്ലാസുകള്‍ തുടങ്ങും. 28ന് ട്രയല്‍ അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ച ശേഷം മൂന്ന് ദിവസം വിദ്യാര്‍ഥികള്‍ക്ക് അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും ഓപ്ഷനുകള്‍ പുനഃക്രമീകരിക്കാനും കൂട്ടിച്ചേര്‍ക്കാനും അവസരം നല്‍കും. ഇതുകൂടി പരിഗണിച്ചായിരിക്കും ആദ്യ അലോട്ട്മെന്‍റ് പ്രസിദ്ധീകരിക്കുക. ആഗസ്റ്റ് 23മുതല്‍ സെപ്റ്റംബര്‍ 30 വരെ സപ്ലിമെന്‍ററി അലോട്ട്മെന്‍റുകള്‍ നടക്കും. സെപ്റ്റംബര്‍ 30ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.

സ്പോര്‍ട്സ് േക്വാട്ട പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്‍റ് ആഗസ്റ്റ് മൂന്നിനും അവസാന അലോട്ട്മെന്‍റ് ആഗസ്റ്റ് 17നും അവസാനിക്കും. കമ്യൂണിറ്റി േക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷ ആഗസ്റ്റ് ഒന്ന് മുതല്‍ സ്കൂളുകളില്‍ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ആഗസ്റ്റ് ഒമ്ബതിന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനവും തുടങ്ങും. കമ്യൂണിറ്റി േക്വാട്ടയില്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റിനുള്ള അപേക്ഷ ആഗസ്റ്റ് 22 മുതല്‍ സമര്‍പ്പിക്കാം. റാങ്ക് പട്ടിക ആഗസ്റ്റ് 25ന് പ്രസിദ്ധീകരിക്കും. അന്ന് തന്നെ പ്രവേശനം ആരംഭിക്കും. ആഗസ്റ്റ് 26ന് കമ്യൂണിറ്റി േക്വാട്ട പ്രവേശനം അവസാനിപ്പിക്കണം. മാനേജ്മെന്‍റ് േക്വാട്ടയില്‍ ആഗസ്റ്റ് ആറ് മുതല്‍ 20 വരെ പ്രവേശനം നടത്താം. അണ്‍ എയ്ഡഡ് േക്വാട്ട പ്രവേശനം ആഗസ്റ്റ് ആറ് മുതല്‍ 20 വരെ നടത്താം.

Leave a Reply

Your email address will not be published. Required fields are marked *