കൊച്ചി: മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 1163 ഗ്രാം സ്വര്‍ണം നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടികൂടി.
കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടിച്ചെടുത്തത്. സ്വര്‍ണം കടത്തിക്കൊണ്ടുവന്ന മലപ്പുറം ഒതല്ലൂര്‍ സ്വദേശി അബ്ദുള്‍ സലീമാണ് പിടിയിലായത്. ഇയാള്‍ ഷാര്‍ജയില്‍ നിന്ന് കൊച്ചിയിലേക്കുള്ള വിമാനത്തില്‍ വന്നതായിരുന്നു. സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കിയാണ് മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
2020-21 വര്‍ഷം 184 കോടി രൂപ മൂല്യം വരുന്ന സ്വര്‍ണമാണ് കേരളത്തില്‍ വിവിധ വിമാനത്താവളങ്ങളിലായി പിടിച്ചെടുത്തതെന്ന് കസ്റ്റംസ് പറയുന്നു. കഴിഞ്ഞ ആറ് സാമ്ബത്തിക വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടിച്ചെടുത്ത കേസുകളുണ്ടായത് 2018-19ലാണ്, 1167 കേസുകളാണ് 2018-19 വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തത്. 2019-20ല്‍ 1084 കേസുകളും 2021-22ല്‍ 675 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്.
