ആറുകിലോ കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

മേപ്പാടി: മേപ്പാടി സി.ഐ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം മേപ്പാടിയില്‍ നടത്തിയ പരിശോധനയില്‍ ആറു കിലോഗ്രാം കഞ്ചാവ്‌ പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട്‌ വില്‍പ്പനക്കാരനായ മേപ്പാടി വിത്തുകാട്‌ പിച്ചംകുന്നശ്ശേരി വീട്ടില്‍ നാസിക്‌ (26) നെയും, ഇയാള്‍ക്ക്‌ കഞ്ചാവ്‌ കടത്തുന്നതിനും ഒളിപ്പിച്ച്‌ വയ്‌ക്കുന്നതിനും വേണ്ട സഹായങ്ങള്‍ ചെയ്യുന്ന കൂട്ടു കച്ചവടക്കാരനായ കോട്ടത്തറവയല്‍ പാറായില്‍ വീട്ടില്‍ മണിയെയും(25) പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. മയക്കുമരുന്ന്‌ ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം നടത്തുക, വിപണത്തിനെതിരെ ശക്‌തമായ നടപടി സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ നടത്തി വരുന്ന ‘യോദ്ധാവ്‌’ ആന്റി നര്‍കോട്ടിക്‌ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായാണ്‌ പരിശോധന നടത്തിയത്‌. പരിശോധന സമയത്ത്‌ നാസിക്‌ പോലീസ്‌ ഉദ്യോഗസ്‌ഥന്‌ നേരെ കുരുമുളക്‌ സ്‌പ്രേ അടിക്കുകയും, കൈ കടിച്ച്‌ മുറിക്കുകയും ചെയ്‌തു. ഇതിനെതിരെ മറ്റൊരു കേസും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. മേപ്പാടി സി.ഐ, എസ്‌.സി.പി.ഒമാരായ വിപിന്‍, നൗഫല്‍, മുജീബ്‌, പ്രശാന്ത്‌, ഗോവിന്ദന്‍കുട്ടി, വിമല്‍ കുമാര്‍, ശ്രീജിത്ത്‌, മജീദ്‌, സി.പി.ഒ മാരായ സഹീര്‍ അഹമ്മദ്‌, ഷാജഹാന്‍, ഷാലു എന്നിവര്‍ പോലീസ്‌ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളെ ഇന്ന്‌ കോടതിയില്‍ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *