ട്രെയിനില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

കോട്ടയം: ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യുവാവ് പിടിയിലായി.

തലശ്ശേരി പാനൂര്‍ സ്വദേശി സന്തോഷ് (33) ആണ് കോട്ടയം റെയില്‍വേ പൊലീസിന്റെ പിടിയിലായത്. റിമാന്‍ഡ് ചെയ്തു.

ബുധനാഴ്ച രാത്രി എട്ടരയോടെ കൊല്ലം എക്സ്പ്രസ് ട്രെയിനിലാണു സംഭവം. ജനറല്‍ കംപാര്‍ട്മെന്റില്‍ യാത്രക്കാര്‍ കുറവായിരുന്നു. ഈ സമയം ഇയാള്‍ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും കടന്നു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തെന്നാണു കേസ്. കോട്ടയം റെയില്‍വേ എസ്‌എച്ച്‌ഒ പി റെജിയുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *