സ്ത്രീകളെ ശല്യം ചെയ്ത വി.എച്.പി നേതാവ് പിടിയില്‍

അലഹബാദ്:ബുര്‍ഖ ധരിച്ചെത്തി സ്ത്രീകളെ ശല്യം ചെയ്ത വി.എച്.പി നേതാവ് പിടിയില്‍. വി.എച്ച്.പി ജില്ലാ സെക്രട്ടറി അഭിഷേക് യാദവാണ് പിടിയിലായത്. അലഹാബാദിലെ മാനി ഉമര്‍പൂര്‍ ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

സംഭവ സ്ഥലത്ത് നടന്ന മുഹറം മജ്‌ലിസിലില്‍ ബുര്‍ഖയണിഞ്ഞെത്തിയ രണ്ടുപേരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് മറ്റു സ്ത്രീകള്‍ ബുര്‍ഖ നിര്‍ബന്ധിച്ച് ഉയര്‍ത്തിയതോടെയാണ് ഇയാള്‍ പുരുഷനാണെന്ന് വ്യക്തമായത്. തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്തെത്തി ഇയാളെ കൈകാര്യം ചെയ്യുകയും പൊലീസിലേല്‍പ്പിക്കുകയുമായിരുന്നു.

ബി.ജെ.പി ജില്ലാപഞ്ചായത്ത് മെമ്പര്‍ ശിപ്ര യാദവിന്റെ ഭര്‍ത്താവാണ് അഭിഷേക്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *