മലപ്പുറം: ജില്ലയിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ താനൂര്‍ ഡാന്‍സാഫ് ടീമും താനൂര്‍ എസ് ഐയുടെ നതൃത്വത്തില്‍ താനൂര്‍ പോലീസും ചേര്‍ന്ന് താനൂര്‍ കണ്ണന്തളിയില്‍ ഉള്ള ജാഫര്‍ അലി s/o മരക്കാര്‍ വയസ്സ:37 . ചെറിയേരി ഹൗസ് .കണ്ണന്തളി .എന്ന ആളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആണ് പ്രതിയായ ജാഫര്‍ അലി എന്ന ആളെയും പ്രതിയുടെ വീട്ടില്‍ നിന്നും 1.70 ഗ്രാം MDMA യും 76,000 രൂപയും ആയുധങ്ങളായ ഒരു കൊടുവാള്‍ ഒരു നെഞ്ചക്ക്. 7 വിവിധ ആകൃതിയിലുള്ള കത്തികള്‍. കത്തികള്‍ മൂര്‍ച്ച കൂട്ടുന്നതിനുള്ള അരം . ഒരു ഇരുമ്പ് പൈപ്പ് അഞ്ച് മരത്തിന്റെ വടികള്‍ എന്നിവ പിടിച്ചെടുത്തത്. അലമാര പരിശോധിച്ചതില്‍ നിന്നും ഒരു എയര്‍ഗണ്‍. MDMA അളന്നു ‘നല്‍കുന്നതിനുള്ള മെത്ത് സ്‌കെയില്‍ . MDMA ആവശ്യക്കാര്‍ക്ക് ചെറിയ പാക്കറ്റുകള്‍ ആയി നല്‍കുന്നതിനുള്ള കവറുകളും പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. പ്രതിക്ക്‌സമാന രീതിയില്‍ ഇതിനുമുമ്പും താനൂര്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് എടുത്തിട്ടുണ്ട്.
