അതിശൈത്യത്തില്‍ വിറങ്ങലിച്ച്‌ ഊട്ടി, മൈനസ് നാല് ഡിഗ്രി

കോയമ്ബത്തൂര്‍: അതിശൈത്യത്തിന്റെ പിടിയില്‍ അമര്‍ന്ന ഊട്ടിയില്‍ താപനില മൈനസില്‍ എത്തി. ഊട്ടിക്കടുത്ത് അവലാഞ്ചിയില്‍ താപ നില മൈനസ് 4 ഡിഗ്രിയായി കുറഞ്ഞു.

അവലാഞ്ചിയിലെ വൈദ്യുത സ്റ്റേഷനില്‍ നിന്നാണു താപനില റിപ്പോര്‍ട്ട് ചെയ്തത്. പരിസര പ്രദേശം മുഴുവനും വനമേഖലയാണ്. ഇവിടെ വെള്ളത്തിനു മുകളില്‍ മഞ്ഞിന്റെ നേരിയ പാളി രൂപപ്പെടുന്നുണ്ട്. ഊട്ടി നഗരത്തില്‍ 1.6 ഡിഗ്രിയായി താപ നില കുറഞ്ഞു. ഊട്ടി, കൂനൂര്‍ , കോത്തഗിരി, ഗ്ലെന്‍മോര്‍ഗന്‍, അവലാഞ്ചി ഭാഗങ്ങളിലെ പുല്‍മേടുകള്‍ വെള്ള പുതച്ച നിലയിലാണ്.

പ്രഭാതത്തിലാണ് കൊടും തണുപ്പ് അനുഭവപ്പെടുന്നത്. മഞ്ഞു വീഴ്ചയില്‍ മേഖലയിലെ 500 ഏക്കറിലധികം തേയില തോട്ടങ്ങള്‍ കരിഞ്ഞുണങ്ങി. ഊട്ടിക്കടുത്ത് 20 ഏക്കറിലെ പച്ചക്കറിത്തോട്ടവും നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *