മലപ്പുറം: കേരള ഗവര്‍മെന്റ് സ്ഥാപിതമായ കേരള സ്റ്റേറ്റ് റൂട്രോണിക്സ് അംഗീകൃത പഠന കേന്ദ്രമായ ഗൈന്‍ അക്കാദമി ഓഫ് കമ്പ്യൂട്ടര്‍ എഡ്യൂക്കേഷന്‍ മക്കരപറമ്പ രണ്ടു ദിവസത്തെ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കളറോണം 2023 ഓണ ആഘോഷം അക്ഷരാര്‍ത്ഥത്തില്‍ അതി ഗംഭീര വിജയമായിരുന്നു. ആദ്യ ദിനത്തില്‍ വിവിധ മത്സര പരിപാടികളോടെ ആരംഭിച്ചു. ഓണാഘോഷത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും സജീവമായി പങ്കെടുത്തു . പൂക്കള മത്സരത്തോടു കൂടി രണ്ടാം ദിനം തുടക്കമിട്ടു, രണ്ടാം ദിനത്തില്‍ വിദ്യാര്‍ത്ഥികളുടെ വ്യത്യസ്തമാര്‍ന്ന കലാ സാംസ്കാരിക പരിപാടികളും അരങ്ങേറി. പൂക്കള മത്സരത്തില്‍ ഹരിത & ടീം ഒന്നാം സ്ഥാനം നേടി.റംഷീദ & ടീം, ദിവ്യ & ടീം രണ്ടും അസ്ന & ടീം അശ്വിനി &ടീം മൂന്നും സ്ഥാനങ്ങള്‍ നേടി
