ലിബ്രെവില്ലെ: ഗാബോണ്‍ സൈനിക നേതാവ് ഒലിഗുയി എൻഗ്വേമ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. ഒരാഴ്ചമുമ്ബ് പുറത്താക്കപ്പെട്ട പ്രസിഡന്റ് അലി ബോംഗോ ഒൻഡിംബയുടെ ബന്ധുകൂടിയാണ് എൻഗ്വേമ.
അഞ്ചു പതിറ്റാണ്ടിലേറെയായി അലി ബോംഗോ ഒൻഡിംബയുടെ കുടുംബമാണ് രാജ്യം ഭരിക്കുന്നത്. 14 വര്‍ഷമായി അധികാരത്തിലുള്ള ഇദ്ദേഹം മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് സൈനിക അട്ടിമറി നടന്നത്. സുതാര്യമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന് ഒലിഗുയി എൻഗ്വേമ പറഞ്ഞു.
