പരപുരുഷ ബന്ധമെന്ന് സംശയം; പാകിസ്ഥാനില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ യുവതിയെ ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നു. പരപുരുഷ ബന്ധം ആരോപിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പഞ്ചാബ് പ്രവിശ്യയിലെ രാജന്‍പൂര്‍ ജില്ലയില്‍ വെള്ളിയാഴ്ചയാണ് സംഭവം. പരപുരുഷ ബന്ധം ആരോപിച്ച്‌ രണ്ടു സഹോദരങ്ങള്‍ക്കൊപ്പമാണ് ഭര്‍ത്താവ് കൃത്യം ചെയ്തത്. ആദ്യം യുവതിയെ മരത്തില്‍ കെട്ടിയിട്ടു. തുടര്‍ന്ന് യുവതിയെ കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നു. കല്ലെറിഞ്ഞ് കൊല്ലുന്നതിന് മുന്‍പ് യുവതിയെ ക്രൂരമായി പീഡിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പഞ്ചാബ്, ബലൂചിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇവര്‍ ഒളിവില്‍ കഴിയുന്നതായി സംശയിക്കുന്നതായും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *