ശാസ്ത്രീയത ഉറപ്പു വരുത്തി തദ്ദേശീയ വൈദ്യ സാധ്യതകള്‍ വിപുലമാക്കണം: മുഖ്യമന്ത്രി

ശാസ്ത്രീയ മാർഗങ്ങള്‍ പിൻതുടർന്ന് തദ്ദേശീയ പരമ്ബരാഗത വൈദ്യമേഖലയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കേരളത്തിലെ തദ്ദേശീയ വൈദ്യന്മാരുടെ സംഗമവും, പാരമ്ബര്യ ചികിത്സ ക്യാമ്ബും ഉല്‍പ്പന്ന പ്രദർശന വിപണനമേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശീയ വൈദ്യ അറിവുകള്‍ ശാസ്ത്രീയമായി അവതരിപ്പിച്ച്‌ പേറ്റന്റടക്കം നേടാൻ കഴിയണം. ഇത്തരത്തില്‍ തദ്ദേശീയ വൈദ്യത്തിന്റെയും ഔഷധ ഉല്‍പ്പന്നങ്ങളുടെയും സവിശേഷതകള്‍ ജനങ്ങളിലേക്കെത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തിനാകെ മാതൃകയായ ആരോഗ്യരംഗമാണ് കേരളത്തിന്റേത്. ഈ ചരിത്ര നേട്ടത്തിന്റെ സമാരംഭം കുറിച്ചത് തദ്ദേശീയ വൈദ്യത്തില്‍ നിന്നാണ്. ആധുനിക വൈദ്യശാസ്ത്രത്തിന് മുൻപ് പറമ്ബിലെയും വനങ്ങളിലെയും ഔഷധ സസ്യങ്ങളില്‍ നിന്നും ഉണ്ടാക്കിയ മരുന്നുകള്‍ അക്കാലം മുതല്‍ പ്രചരിച്ചിരുന്നു. കേരള ആരോഗ്യരംഗത്തെ മികവിന് ഈ മേഖല സഹായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *