കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും.

പത്തനംതിട്ട: തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍. മഹേഷ് നമ്പൂതിരി വൈകുന്നേരം അഞ്ചിന് നട തുറന്ന് ദീപങ്ങള്‍ തെളിക്കും. തുടര്‍ന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തില്‍ അഗ്‌നി ജ്വലിപ്പിക്കും. ശേഷം ഭക്തരെ പതിനെട്ടാംപടി കയറ്റും.ഇന്ന് പ്രത്യേക പൂജകളില്ല. നാളെ പുലര്‍ച്ചെ 4.30ന് പള്ളിയുണര്‍ത്തും.അഞ്ചിന് നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും. തുടര്‍ന്ന് കിഴക്കേ മണ്ഡപത്തില്‍ ഗണപതിഹോമം. 5.30 മുതല്‍ ഏഴ് മണി വരെയും ഒന്‍പത് മുതല്‍ 11 വരെയും നെയ്യഭിഷേകം. 7.30ന് ഉഷപൂജ, തുടര്‍ന്ന് ഉച്ചപൂജയ്ക്ക് ശേഷം ഒന്നിന് നടയടയ്ക്കും.വൈകുന്നേരം അ!ഞ്ചിന് നടതുറക്കും. 6.30ന് ദീപാരാധന, 6.45ന് പടിപൂജ, പുഷ്പാഭിഷേകം, അത്താഴ പൂജ. രാത്രി 10ന് നട അടയ്ക്കും. കുംഭമാസ പൂജകള്‍ പൂര്‍ത്തിയാക്കി 18ന് രാത്രി 10ന് നട അടയ്ക്കും. ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് നിര്‍ബന്ധമാണ്. പമ്പയില്‍ സ്‌പോട്ട് ബുക്ക് ചെയ്യാം.

Leave a Reply

Your email address will not be published. Required fields are marked *