ഇന്നും ഞായറാഴ്ചയും മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം മസ്റ്ററിംഗ്‌: ജി.ആര്‍. അനില്‍

തിരുവനന്തപുരം: റേഷന്‍ മസ്റ്ററിംഗ് ഇന്നും ഞായറാഴ്ചയും മഞ്ഞ കാര്‍ഡുടമകള്‍ക്ക് മാത്രമെന്ന് മന്ത്രി ജി.ആര്‍. അനില്‍.

വെള്ളിയാഴ്ച സംസ്ഥാനത്ത് മസ്റ്ററിംഗ് തടസപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

മഞ്ഞ കാര്‍ഡുഡമകള്‍ക്ക് ഇന്നും ഞായറാഴ്ചയും മസ്റ്ററിംഗ് നടത്തുന്നതിനൊപ്പം റേഷൻ വാങ്ങാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. മസ്റ്ററിംഗിന്‍റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ട . എല്ലാ ഗുണഭോക്താക്കള്‍ക്കും മസ്റ്റര്‍ ചെയ്യാനുള്ള സമയവും സാവകാശവും സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്നും ഞായറാഴ്ചയും മഞ്ഞ കാര്‍ഡുകാര്‍ക്ക് മാത്രമാണ് മസ്റ്ററിംഗ് എങ്കിലും ദൂര സ്ഥലങ്ങളില്‍ നിന്നും എത്തുന്ന പിങ്ക് കാര്‍ഡ് അംഗങ്ങള്‍ക്കുകൂടി മസ്റ്ററിംഗിന് അവസരം നല്‍കണമെന്ന് വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഞ്ഞ കാര്‍ഡിനൊഴികെ മറ്റുള്ളവര്‍ക്ക് ഇന്നും ഞായറാഴ്ചയും റേഷന്‍ വിതരണം ചെയ്യില്ലെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *