കളിക്കുന്നതിനിടെ അപകടത്തിൽപെട്ട് 11 വയസ്സുകാരുകാരൻ മരണപ്പെട്ടു

തിരൂർ: മങ്ങാട് ലോട്ടറി വില്പന നടത്തുന്ന വള്ളിക്കാഞ്ഞീരം സ്വദേശി കിഴക്കേ വളപ്പിൽ മണികണ്ഠൻ ദിവ്യ ദമ്പതികളുടെ മകൻ ധ്വനിത് (11) മരണപ്പെട്ടു. കളിക്കുന്നതിനിടയിൽ ഷർട്ട് കഴുത്തിൽ കുടുങ്ങിയായിരുന്നു മരണം. നിറമരുതൂർ ഗവ.യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ ദർഷ്. കോഴിക്കോട് മെഡിക്കൽ കോളേജിലുള്ള മൃതദേഹം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം തിരൂർ പൊറ്റിലത്തറ ശ്മശാനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിയോടുകൂടി സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *