അന്‍വറിന്റെ കാര്യത്തില്‍ കണക്കുകൂട്ടല്‍ തെറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. പി.വി. അന്‍വര്‍ 5000 വോട്ട് നേടുമെന്നായിരുന്നു കണക്കുകൂട്ടലെന്നും അതിനപ്പുറം പിടിച്ചതിനാല്‍ മുന്നണിക്കുകിട്ടേണ്ട ചില വോട്ടുകള്‍കൂടി നഷ്ടമായിട്ടുണ്ടെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ എം.വി. ഗോവിന്ദന് വിശദീകരിച്ചത്. അന്‍വറിനെ നേരിടുന്ന കാര്യത്തില്‍ വേണ്ടത്ര പ്രചാരണമുണ്ടായോയെന്നത് പരിശോധിക്കണമെന്ന് മുഖ്യമന്ത്രിയും ചൂണ്ടിക്കാട്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം പാര്‍ട്ടിവോട്ടുകള്‍ നന്നായി ചോര്‍ന്നിട്ടുണ്ടെന്നും വസ്തുനിഷ്ഠമായ പരിശോധനയിലൂടെ മുന്നോട്ടുപോയില്ലെങ്കില്‍ തിരിച്ചടികളുണ്ടാകുമെന്നും ചില നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
