ചെമ്മാട് :
പണ്ഡിതരുടെയും
മഹല്ല് ഭരണ കർത്താക്കളുടെയും സാധാരണക്കാരുടെയും
കൂട്ടായ പ്രവർത്തനം സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കുമെന്നും ഈ ബന്ധം തകർക്കാൻ ശ്രമിക്കുന്ന ദുശശക്തികൾക്കെതിരെ ജാഗ്രത വേണമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.
ഉലമ ഉമറാ ബന്ധത്തിന്റെ
നല്ല മാതൃകയാണ് സുന്നി മഹല്ല് ഫെഡറേഷനെന്നും,
മഹല്ലുകളിൽ സമസ്തയുടെ സന്ദേശം എത്തിക്കലാണ് എസ്.എം.എഫിന്റെ ദൗത്യമെന്നും
സമസ്തയുടെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇസ്ലാമിക സാമൂഹിക സാംസ്കാരിക ഉന്നമനത്തിന് ഉപകരിക്കും വിധം മത സ്ഥാപനങ്ങളുടെ സംരക്ഷണം എസ്.എം.എഫ് ഏറ്റെടുക്കണമെന്നും തങ്ങൾ പറഞ്ഞു. എസ്.എം.എഫിന്റെ സംസ്ഥാന തെരഞ്ഞെടുപ്പ് കൗൺസിൽ യോഗം ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു തങ്ങൾ. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ബഹാവുദീൻ മുഹമ്മദ് നദ് വി അധ്യക്ഷനായി.
സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ മുസ്ല്യാർ പ്രാർത്ഥന നടത്തുകയും, സംസ്ഥാന ജനറൽ സെക്രട്ടറി യു മുഹമ്മദ് ഷാഫി ഹാജി സ്വാഗത ഭാഷണം നടത്തുകയും ചെയ്തു. സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങൾ, സയ്യിദ് ബഷീർ അലി ശിഹാബ് തങ്ങൾ, സയ്യിദ് ഹംസ ബാഫാഖി തങ്ങൾ,പുത്തനഴി മൊയ്‌ദീൻ ഫൈസി,
എം.സി. മായിൻ ഹാജി,അബ്ദുൽ റഹ്മാൻ കല്ലായി, ഓണംപള്ളി മുഹമ്മദ് ഫൈസി, പി.സി. ഇബ്രാഹിം ഹാജി,
ആർവി കുട്ടി ഹസൻ ദാരിമി, അഞ്ചൽ ബദറുദ്ദീൻ,
സി.കെ. കുഞ്ഞി തങ്ങൾ, കെ.എ റഹ്മാൻ ഫൈസി, സി.എച്ച് തയ്യിബ് ഫൈസി എന്നിവർ പ്രസംഗിച്ചു. എസ്.എം.എഫ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന ത്രൈമാസ റബീഹ് ക്യാംപെയ്ൻ പദ്ധതി
നാസർ ഫൈസി കൂടത്തായി അവതരിപ്പിച്ചു. ദേശീയ സമിതിയുടെ റിപ്പോർട്ട് വർക്കിംഗ് കൺവീനർ സി.ടി. അബ്ദുൽ കാദർ ഹാജി അവതരിപ്പിച്ച. സ്കൂൾ പഠന സമയ മാറ്റം അനാവശ്യ മാണെന്നും സർക്കാർ തീരുമാനം മാറ്റുന്നത് സംബന്ധിച്ചു ആരുമായും ചർച്ചയില്ലെന്ന ജനാതിപത്യ വിരുദ്ധ നിലപാടിൽ നിന്നും പിന്മാറണം എന്നും കൗൺസിൽ പാസ്സാക്കിയ പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. 2025-28 കാലയളവിലേക്കുള്ള സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളെയും ഭാരവാഹികളെയും വിവിധ ഉപസമിതി ചെയർമാൻ കൺവീനര്മാരെയും തെരഞ്ഞെടുത്തു.
