മിന്നും ഗോളില്‍ ബ്ലാസ്‌റ്റേഴ്‌സ്

പനാജി- ബെല്‍ഫോര്‍ട്ടിന്റെ മിന്നും ഗോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. സൂപ്പര്‍ ലീഗില്‍ നടന്ന എവേ മാച്ചില്‍ എഫ്.സി ഗോവക്കെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് വിജയം പിടിച്ചെടുത്തു. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരളം ജയിച്ചത്.
ആദ്യം ഗോള്‍ നേടിയ ഗോവയ്‌ക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റാഫിയുടെ ഗോളിലൂടെ സമനില പിടിച്ച കേരളം എണ്‍പത്തിനാലാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് ഒറ്റക്കുള്ള മുന്നേറ്റത്തിലൂടെ നേടിയ ഗോളിലൂടെ മുന്നിലെത്തുകയായിരുന്നു.
ഇരുപത്തിനാലാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെ ജൂലിയോ സീസറാണ് ഗോവയുടെ ഗോള്‍ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *