പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന യോഗത്തില്‍ വലിയ ജനക്കൂട്ടമാണ് പങ്കെടുത്തത്. സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കുഞ്ഞിക്കൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് കനത്ത പൊലീസ് കാവലിലാണ് ചടങ്ങ് നടന്നത്.
നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകമാണ് മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഐ ടി ഉപദേഷ്ടാവും രാഷ്ട്രീയ നിരീക്ഷകനുമായ ജോസഫ് സി മാത്യു എം എന്‍ വിജയന്റെ മകനും എഴുത്തുകാരനുമായ വി എസ് അനില്‍ കുമാറിന് നല്‍കിയാണ് പ്രകാശനം ചെയ്തത്.
ചടങ്ങില്‍ ആളുകള്‍ പങ്കെടുക്കാതിരിക്കാൻ ചിലർ ശ്രമിച്ചെന്നും ചടങ്ങ് മാറ്റിവച്ചെന്ന് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും വി.കുഞ്ഞിക്കൃഷ്ണൻ ചടങ്ങില്‍ ആരോപിച്ചു
