ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദീപാവലി ആഘോഷംഐ.ടി.ബി.പിയ്‌ക്കൊപ്പം. ഉത്തരാഖണ്ഡിലെ ചാമോലി സെക്ടറില്‍ മാന ഗോവന്‍ ഗ്രാമത്തിലാണ് ഐ.ടി.ബി.പി ജവാന്മാര്‍ക്കൊപ്പം മോഡിയുടെ ദീപാവലി ആഘോഷമെന്ന് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. സൈനികര്‍ക്ക് ധാര്‍മ്മികമായി പിന്തുണ നല്‍കുന്നതിന് വേണ്ടിയാണ് മോഡിയുടെ ഈ നടപടി.
ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണിത്. ഇവിടെ നിന്നും നിരവധി ജവാന്മാരാണ് സൈന്യത്തില്‍ സേവനം ചെയ്യുന്നത്. ആഘോഷത്തില്‍ പങ്കെടുക്കാന്‍ മോഡി ശനിയാഴ്ച ഇവിടെയെത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും മോഡിയെ അനുഗമിക്കും.
സൈനികര്‍ക്ക് പിന്തുണ അര്‍പ്പിച്ച് ദീപാവലി ആശംസ നേരാന്‍ മോഡി നേരത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു.
