ന്യൂഡല്‍ഹി: ഇന്ത്യയില്‍ വില്‍ക്കുന്ന മൊബൈല്‍ ഫോണുകളില്‍ ഇന്ത്യന്‍ ഭാഷകള്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അടുത്ത വര്‍ഷം ജൂലൈ ഒന്നു മുതലാണ് ഇന്ത്യന്‍ ഭാഷകള്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ എല്ലാ ഭാഷകളും വായിക്കാന്‍ കഴിയുന്ന തരത്തിലായിരിക്കണം ഫോണുകളുടെ നിര്‍മാണം. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കു പുറമേ വില്‍ക്കുന്ന സ്ഥലത്തെ പ്രാദേശിക ഭാഷയും ഫോണില്‍ ഉണ്ടായിരിക്കണം. സ്മാര്‍ട്ഫോണുകള്‍ക്കും ഫീച്ചര്‍ ഫോണുകള്‍ക്കും ഇത് നിര്‍ബന്ധമാണ്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
