ബിജെപി മന്ത്രിയുടെ വാനില്‍ ആയിരത്തിന്റെ നോട്ടുകെട്ടുകള്‍

മുംബൈ: ദേശ്മുഖിന്റെ ഉടമസ്ഥതയിലുള്ള ലോക് മംഗള്‍ ബാങ്കിന്റെ കാറില്‍ നിന്നാണ് ഇത്രയും പണം പിടികൂടിയത്. ഒസ്മാനാബാദ് മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ റെയ്ഡിലാണ് പണം പിടികൂടിയത്. ആയിരത്തിന്റെ നോട്ടുകളാണ് പിടിച്ചെടുത്തത്. സാധാരണ വാഹന പരിശോധനയ്ക്കിടെയാണ് നോട്ടുകള്‍ കണ്ടെത്തിയത്. മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന കര്‍ശനമാക്കിയത്.

തന്റ് കീഴിലുള്ള പഞ്ചസാര ഫാക്ടറിയിലെ തൊഴിലാളികള്‍ക്ക് കൊടുക്കാനായി കൊണ്ടു പോയ കാശാണ് പിടിച്ചെടുത്തതെന്ന് ദേശ്മുഖ് പ്രതികരിച്ചു. അതേ സമയം പണത്തിന്റെ ഉറവിടം വ്യക്തമാക്കുകയാണെങ്കില്‍ തിരിച്ചു നല്‍കുമെന്ന് ഒസ്മാനാബാദ് കളക്ടര്‍ പ്രശാന്ത് നാരാണവാരെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *