തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരം റിസര്‍വ് ബാങ്കിന് മുന്നില്‍ നടത്തുന്ന സമരത്തെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. നോട്ട് പിന്‍വലിച്ചതിലൂടെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയെങ്കിലും നടപടി സ്വീകരിക്കണം. തലതിരിഞ്ഞ നയമാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റേത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
