ഭുവനേശ്വര്‍: ഒഡീഷയിലെ ബാങ്കില്‍ നിന്ന് 1.15 കോടി രൂപ കവര്‍ന്നു. അസാധുവാക്കപ്പെട്ട 500,1000 നോട്ടുകളാണ് കവര്‍ന്നത്. ദെങ്കാനലിലെ ഒഡീഷ്യ ഗ്രാമ്യ ബാങ്കിലാണ് കവര്‍ച്ച. രണ്ടു ദിവസത്തെ അവധിക്ക് ശേഷം ബാങ്ക് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. സ്ടോംഗ് റൂമിന്റെ വാതില്‍ തകര്‍ത്താണ് മോഷണം. 8.85 കോടി രൂപ ബാങ്കിലുണ്ടായിരുന്നെങ്കിലും 1.15 കോടി മാത്രം മോഷണം നടന്നതില്‍ ബാങ്ക് ജീവനക്കാരുടെ പങ്ക് പൊലീസ് സംശയിക്കുന്നു. മുമ്പും മൂന്നു ലക്ഷം രൂപയുടെ മോഷണം ഇതേ ബാങ്കില്‍ നടന്നിരുന്നു.
