കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സൂചന പണിമുടക്ക് ആരംഭിച്ചു. കഴിഞ്ഞ ജൂണില്‍ നടത്തിയ പരീക്ഷയില്‍ ചില വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചിരുന്നു. ഇതിനെതിരേ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍ പോകുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തു. കോടതി വിധിയുണ്ടായിട്ടും മെഡിക്കല്‍ കോളജ് അധികൃതര്‍ അനുകൂലമായ തീരുമാനം എടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്നു ഭാരവാഹിയായ ഡോ. ക്രിസ്റ്റഫര്‍ പറഞ്ഞു. രാവിലെ എട്ടിനു ആരംഭിച്ച സമരം ആശുപത്രിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
