നോട്ട് പിന്‍വലിക്കല്‍ ദേശീയ ദുരന്തം

ന്യൂഡല്‍ഹി:രാജ്യത്തെ പ്രതിസന്ധിയിലാക്കിയ നോട്ടു പിന്‍വലിക്കല്‍ ദേശീയ ദുരന്തമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്.ഗുജറാത്തിലെ 2002ലെ നരഹത്യക്ക് ശേഷം കുലുക്കമില്ലാതിരുന്ന മോദി സമാനമായ മറ്റൊരു നടപടി രാജ്യത്ത് നടപ്പാക്കുകയാണെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി.

ജന്‍ധന്‍ അക്കൗണ്ടുകളില്‍ കളളപ്പണം നിക്ഷേപിക്കപ്പെടുന്നുവെന്ന സര്‍ക്കാര്‍ നിലപാടിനെ തോമസ് ഐസക് ചോദ്യം ചെയ്തു.നോട്ടു പിന്‍വലിക്കല്‍ പദ്ധതി പൊളിഞ്ഞു.പതിനൊന്നര ലക്ഷം രൂപ പിന്‍വലിക്കപ്പെട്ട നോട്ടുകളായി തിരിച്ചെത്തി.മൂന്നു കോടി തിരിച്ചു വരാതെയിരിക്കുമെന്നാണ് അനുമാനം.ഇപ്പോ!ഴത്തെ ഗതിക്ക് ഒരു ലക്ഷം കോടി അവശേഷിച്ചാലായി.

നോട്ട് നിരോധനം മൂലം ഉത്പാദന മേഖലയിലുണ്ടാകുന്ന നഷ്ടം 2.5 കോടിയുടേതാണ്.ഇപ്പോള്‍ കറന്‍സിയില്ലാത്തതാണ് പ്രശ്‌നമെങ്കില്‍ ഇനി കറന്‍സിയുണ്ട് പണമില്ല എന്നതാകും അവസ്ഥ.സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്കാണ് രാജ്യം പോകുന്നതെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *